വടക്കാഞ്ചേരി: വീടുകളിൽക്കയറി സ്ത്രീകളോട് അശ്ലീലസംസാരം നടത്തിയ അജ്ഞാതനെക്കുറിച്ച് പരാതി.
വടക്കാഞ്ചേരി ഉത്രാളിക്കാവിനു സമീപപ്രദേശങ്ങളിലാണ് കഴിഞ്ഞദിവസം ബൈക്കിലെത്തിയയാൾ സ്ത്രീകൾ മാത്രമുള്ള വീടുകളിൽക്കയറി മോശമായി പെരുമാറിയത്. ഏകദേശം 45 വയസ് ഇയാൾക്ക് പ്രായമുണ്ട്. രണ്ടുദിവസമായി ഇയാൾ ഈ മേഖലയിൽ ചുറ്റിക്കറങ്ങുന്നുണ്ട്. പോക്കറ്റുറോഡുകളാണ് ഇയാളുടെ ലക്ഷ്യം. വീട് കൊടുക്കാനുണ്ടോ, വാടകയ്ക്ക് കിട്ടുമോ എന്നൊക്ക ചോദിച്ചാണ് ഇയാൾ വീടുകളിലെത്തുന്നത്. സംഭവത്തിൽ ഡിവിഷൻ കൗൺസിലർ ബുഷറ റഷീദ് വടക്കാഞ്ചേരി പോലീസിൽ പരാതി നൽകി.